തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘമിറങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് ബെഹ്‌റ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുത്. പൊലീസ് ജനങ്ങളുടെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. സമൂഹത്തില്‍ വിഭ്രാന്തി സഷ്ടിക്കാനുള്ള കുപ്രചരണം മാത്രമാണിത്. അതിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു വര്‍ഷം മുമ്പ് മലപ്പുറത്തും സമാനമായ പ്രചരണം നടന്നിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ഉദ്ദേശം മാത്രമെ ഇതിന് പിന്നിലുള്ളു. അങ്ങനെ സംഘടിതമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കേരളത്തില്‍ ആരും എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വീടുകളില്‍ ജനലില്‍ സ്റ്റിക്കര്‍ കണ്ട സംഭവത്തില്‍ പൊലീസ് വിടുകളില്‍ എത്തി പരിശോധന നടത്തുന്നുണ്ടെന്ന് ബെഹ്‌റ പറഞ്ഞു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്. കേരളത്തിലെ അമ്മമാര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ പരിസരത്ത് പൊലീസിന്റെ സംരക്ഷണം നല്‍കാന്‍ തയാറാണ്. സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി ഇതുവരെ കേസൊന്നുമില്ല. ഇതിന് പിന്നിലുള്ളവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.