തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ബെഹ്‌റ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്കുമാറിനെ ജയിലില്‍ എത്തിച്ചത് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയില്‍സൂപ്രണ്ട് ജി. അനില്‍കുമാര്‍ പറഞ്ഞു. രണ്ടുകാലുകളും നീരുവെച്ചു വീങ്ങിയിരുന്നതായും പൊലീസുകാര്‍ താങ്ങിയെടുത്താണ് രാജ്കുമാറിനെ ജയിലില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം െ്രെകംബ്രാഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് െ്രെകം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലും പീരുമേട് സബ് ജയില്‍, താലൂക്ക് ആസ്പത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും.