കൊല്ലം; കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതില്‍ ഇടപെട്ട് ഡിജിപി. തിരുവനന്തപുരം റേഞ്ച് എജിയോട് റിപ്പോര്‍ട്ട് തേടാന്‍ നിര്‍ദേശം നല്‍കി.
രണ്ട് മാസം മുമ്പാണ് കരിക്കോട് സ്വദേശിയും സൈനികനുമായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും പോലീസ് കള്ളക്കേസില്‍ കുടുക്കി ക്രുരമായി മര്‍ദിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമായി.
സ്‌റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ക്രൂരമായി മര്‍ദിച്ചുവെന്ന് മര്‍ദിതര്‍ വ്യക്തമാക്കി. സംഭവത്തില്‍ എസ് ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റി.