X

ഉമ്മന്‍ചാണ്ടി നാളെ ജര്‍മ്മനിയിലേക്ക്; ചികിത്സ ജര്‍മ്മനിയിലെ ചാരിറ്റി ക്ലിനിക്ക് ആശുപത്രിയില്‍

തിരുവന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി നാളെ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകും. ചികിത്സക്ക് ശേഷം ശസ്ത്രക്രിയ വേണ്ടിവന്നാല്‍ അതും കഴിഞ്ഞായിരിക്കും നാട്ടിലേക്ക് മടങ്ങുന്നത്. കുടുംബ സമേതമാണ് ചികിത്സയ്ക്കായി പോകുന്നത്. പുലര്‍ച്ചെ 3.30 ന് ഖത്തര്‍ വിമാനത്തില്‍ യാത്രതിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി ആര്‍.കെ ബാലകൃഷ്ണന്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രിയായ ജര്‍മ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ചികിത്സ. പരിശോധനകള്‍ക്ക് ശേഷമേ എത്രദിവസത്തെ ചികിത്സ വേണമെന്ന് തീരുമാനിക്കൂ. അവിടെ നിന്ന് ബര്‍ലിനിലേക്ക് പോകും.

Test User: