X
    Categories: indiaNews

യുഐഡി സ്ഥിരീകരിക്കാത്ത ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കരുത്

തിരിച്ചറിയല്‍ രേഖയായ ആധാര്‍ സ്വീകരിക്കുന്നതിന് മുമ്പ് യുഐഡി പരിശോധിക്കണമെന്ന് ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശം. പ്രിന്റ് രൂപത്തിലുള്ള ആധാര്‍ കാര്‍ഡുകള്‍ക്കും ഇലക്ട്രോണ്ക്  ആധാര്‍ കാര്‍ഡുകള്‍ക്കും ഈ നിര്‍ദേശം ബാധകമാകും. ആധാര്‍ ലെറ്റര്‍, ഇആധാര്‍, ആധാര്‍ പിവിസി കാര്‍ഡ്, എം ആധാര്‍ എന്നിവയ്ക്കും നിര്‍ദേശം ബാധകമാണ്.

ആധാറില്‍ കൃതൃമം നടത്തുന്നത് കണ്ടെത്താന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളോടും ആധാര്‍ വെരിഫിക്കേഷന്‍ സംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ സ്ഥിരീകരിക്കുന്നതില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതേറിറ്റി ഓഫ് ഇന്ത്യക്കു ആധാര്‍ ഉടമസ്ഥരുടെ അനുമതി വേണമെന്നും നിര്‍ദേശത്തിലുണ്ട്.

Test User: