X

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ വിവാദ നോട്ടിസ് പിൻവലിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

87-ാം ക്ഷേത്ര പ്രവേശന വിളംബര ദിനത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ വിവാദ നോട്ടിസ് പിൻവലിക്കാൻ നിർദേശം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപൻ പറഞ്ഞു. നോട്ടിസിലുള്ളത് ബോർഡിന്റെ അഭിപ്രായമല്ലെന്നും ക്ഷേത്രപ്രവേശന വിളംബരം ആരുടെയും ഔദാര്യമായി ലഭിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ജനങ്ങൾ’ സംഘടിതമായും സവർണ വിഭാഗത്തിലെ പുരോഗമന കാഴ്ചപാടുള്ള ജനങ്ങളടക്കം നടത്തിയ ധീരമായ സമരങ്ങളുമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

webdesk15: