X

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; സി.പി.എം പട്ടികജാതി വിഭാഗങ്ങളോട് മാപ്പ് പറയണം

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സി.പി.എം കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് മാപ്പ് പറയണം. പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി വിഭാഗത്തോടുള്ള വഞ്ചനയാണ്. തെരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫ് ദേവികുളത്ത് വന്‍വിജയം നേടും. അതിന് വേണ്ടിയുള്ള തയാറെടുപ്പ് ഉടന്‍ ആരംഭിക്കും. കള്ളസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളും എടുക്കണം. റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്.

 

webdesk14: