മുംബൈ: ബ്രാഹ്മണനായതിനാല്‍ തന്നെയൊരിക്കലും ഒഴിവാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. തന്റെ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫട്‌നാവിസ് തന്റെ ജാതിമേന്മ വിളമ്പിയത്. മറാത്തക്കാരുടെ പ്രശ്‌നത്തിന് പിന്നില്‍ എന്റെ ജാതിയല്ല, അതിന് മറ്റുപല പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ മനോഹര്‍ ജോഷിയായിരുന്നു മഹാരാഷ്ട്രയുടെ ആദ്യ ബ്രാഹ്മണ മുഖ്യമന്ത്രി. ഇദ്ദേഹത്തെ മാറ്റിയാണ് മറാത്ത നേതാവായിരുന്ന നാരായണ്‍ റാണെ മുഖ്യമന്ത്രിയായത്. തെറ്റായ തീരുമാനങ്ങള്‍ എടുക്കാത്തിടത്തോളം കാലം താന്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം തുടരുക തന്നെ ചെയ്യുമെന്നും ഫട്‌നാവിസ് പറഞ്ഞു.