ന്യൂഡല്‍ഹി: 2014വരെ ഇന്ത്യയില്‍ സംഭവിച്ചത് വികസനങ്ങളും അതിലേക്കുള്ള മുന്നൊരുക്കങ്ങളുമായിരുന്നെന്നും ഇപ്പോള്‍ നടക്കുന്നത് അവയുടെ തുടര്‍ച്ച മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
സൗകര്യങ്ങള്‍ എത്താനും വികസനം കൊണ്ടുവരാനുമുള്ള സ്ഥലങ്ങള്‍ ഇന്ത്യയിലിനിയുമുണ്ട്. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ വികസനങ്ങളുടെ ഓരോ ചുവടുമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അല്ലാതെ ബി.ജെ.പി വന്നതിന് ശേഷം മാത്രമല്ല രാജ്യം നേട്ടങ്ങള്‍ കാണുന്നത്. ഇന്ന് നടക്കുന്നതൊക്കെ മുമ്പ് ചെയ്തതിന്റെ തുടര്‍ച്ചകള്‍ മാത്രമാണ്- പി. ചിദംബരം പ്രതികരിച്ചു.