X

ശബരിമല ദര്‍ശന സമയം കൂട്ടി ദേവസ്വം ബോര്‍ഡ്; ദര്‍ശന സമയം പതിനെട്ടര മണിക്കൂര്‍

പത്തനംതിട്ട: ശബരിമലയില്‍ മുന്‍വര്‍ഷത്തിനേക്കാള്‍ കൂടുതല്‍ ഭക്തജനങ്ങളുടെ തിരക്ക് അധികരിച്ചതോടെ ദര്‍ശന സമയം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് പതിനെട്ടര മണിക്കൂറായി. രാത്രി 11.30 വരെ ദര്‍ശനം അനുവദിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു.

തിരക്ക് പരിഗണിച്ച് ഇത്തവണ നട തുറക്കുന്നത് നേരത്തെയാക്കിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട മൂന്നു മണിക്ക് തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. വൈകീട്ട് മൂന്നു മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഈ ദര്‍ശന സമയത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

Test User: