X

‘പുര കത്തുമ്പോള്‍ ചിലര്‍ വാഴ വെട്ടുന്നു’; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

പത്തനംത്തിട്ട: സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആരോപിച്ചു.

മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടിക്കാട്ടി വനം വകുപ്പ് സ്വീകരിക്കുന്നത് ശത്രുതാപരമായ സമീപനമാണ്. പുര കത്തുമ്പോള്‍ വാഴ വെട്ടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം. സുപ്രീംകോടതി വിധി മാനിച്ചു കൊണ്ടാണ് ശബരിമലയിലെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.

2007ലെ മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി വകുപ്പുമായി കൂടിയാലോചിച്ചാണ് തയാറാക്കിയത്. സുപ്രീം കോടതി അഭിപ്രായപ്പെട്ടതുപോലെ ശബരിമലയില്‍ അനാവശ്യകെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

chandrika: