പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അനുസരിക്കാന്‍ തന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പരികര്‍മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്തളം കൊട്ടാരത്തിലുള്ളവര്‍ പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. തന്ത്രിക്ക് തോന്നുമ്പോള്‍ നടയടച്ച് പോകാനുള്ള സ്ഥലമല്ല ശബരിമല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ട് അവരോട് വിശദീകരണം ചോദിച്ചുട്ടുണ്ടെന്നും ശങ്കര്‍ദാസ് പറഞ്ഞു.