X
    Categories: CultureMoreViews

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദേവഗൗഡ

ബെംഗളൂരു: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജിയെ പിന്തുണക്കാന്‍ തയ്യാറെന്ന് ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമതാ ബാനര്‍ജി മത്സരിച്ചാല്‍ അവരെ പിന്തുണക്കും. പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പ്രധാനമന്ത്രിയായി മത്സരിക്കാം. 17 വര്‍ഷം ഇന്ത്യ ഭരിച്ച നേതാവാണ് ഇന്ദിരാ ഗാന്ധി. പിന്നെ എന്തുകൊണ്ട് മമതക്കും മായാവതിക്കും പ്രധാനമന്ത്രിയായി മത്സരിച്ചുകൂടാ-ദേവഗൗഡ ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നിര്‍ണായക നീക്കങ്ങളാണ് മമതാ ബാനര്‍ജി നടത്തുന്നത്. കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് മമത പയറ്റുന്നത്. ഇതിനായി നിരവധി പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജനുവരിയില്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ ഐക്യനിരയുടെ റാലിയും മമത സംഘടിപ്പിക്കുന്നുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: