ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി എച്ച് ഡി ദേവഗൗഡ . നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ സൂചന നൽകി.അതേസമയം ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ദേശീയ തലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. ദേശീയ നേതൃത്വം എൻ ഡി എ യുടെ ഭാഗമാവുകയും കേരളം ഘടകം ഇടതുമുന്നണിയിൽ തുടരുകയും ചെയ്യുന്ന ഒരവസ്ഥ വന്നാൽ അത് സി.പി.എം എങ്ങിനെ വിശദീകരിക്കും എന്നുള്ളതും അറിയേണ്ടതാണ്.