തിരുവനന്തപുരം: അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാര്‍ഡ് നമ്പര്‍, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്ടോബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിച്ചോ/വാട്ട്സ് ആപ്പ് സന്ദേശമായോ അറിയിക്കാം. നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.