X

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 18 പേര്‍ക്ക് കൂടി നിയമനം

ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ രാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. നിലവിലുള്ള 7 സ്റ്റാഫിന് പുറമേയാണ് 18 പേരെ കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമിക്കുന്നത്. 23000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം.

നിയമസഭയിലാണ് ചീഫ് വിപ്പിന്റെ ഓഫീസ്. സഭ സമ്മേളന സമയത്ത് നിര്‍ണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കൃത്യമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ വിപ്പ് എന്ന പദവിയും പോലും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.ദൈനദിന ജോലികള്‍ ഒന്നും തന്നെ ചീഫ് വിപ്പിന് ഇല്ലാത്തതും സര്‍ക്കാര്‍ കാണിക്കുന്ന അലഭാവമാണ് തുറന്നുകാട്ടുന്നത്.

 

 

Test User: