വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ഇപ്പോഴും അമേരിക്കക്ക് ഒരു ഭീഷണിയാണ്. ഉത്തര കൊറിയക്കെതിരായ ഉപരോധം ഒരു വര്‍ഷം കൂടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
സിംഗപ്പൂരില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണമായും ആണവ നിരായുധീകരണം നടപ്പാക്കാതെ ഉത്തര കൊറിയന്‍ ഭീഷണി പൂര്‍ണമായും അവസാനിക്കില്ലെന്നാണ് യു.എസ് നിലപാട്.
ഉന്നുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തര കൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് യു.എസ് പ്രസിഡണ്ട്.