കൊച്ചി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അഭയമൊരുക്കിയ സ്‌കൂള്‍ മുറി വൃത്തിയാക്കി അവര്‍ മടങ്ങി. എറണാകുളത്തെ ഒരു സ്‌കൂളിന്റെ നാലാം നിലയിലാണ് 1200 പേര്‍ക്ക് ദുരിതാശ്വാസക്യാമ്പ് ഒരുക്കിയത്.
നാല് ദിവസത്തെ താമസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ താമസക്കാര്‍ അവിടെ വൃത്തിയാക്കുകയായിരുന്നു. ദുരിതങ്ങള്‍ക്കിടയില്‍ അവര്‍ സ്‌കൂള്‍ വൃത്തിയാക്കാതെ മടങ്ങിയാലും ആരും ചോദ്യം ചെയ്യില്ലായിരുന്നു. എന്നാല്‍ തങ്ങളുടെ അഭയകേന്ദ്രമായ സ്‌കൂള്‍ അങ്ങനെ വിട്ടുപോകാന്‍ അവര്‍ക്കാവുമായിരുന്നില്ല.
നിങ്ങളെന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഈ സ്ഥലം നാല് ദിവസം ഞങ്ങളുടെ വീടായിരുന്നു. എങ്ങനെ ഇവിടെ വൃത്തികേടാക്കി ഇറങ്ങിപ്പോവും? നമ്മള്‍ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കില്ലേ?’ ഇതായിരുന്നു ഇവരുടെ മറുപടി.