X
    Categories: keralaNews

വിഴിഞ്ഞം: സി.പി.എമ്മിനെ തിരിഞ്ഞുകൊത്തി മുന്‍നിലപാടുകള്‍

വിഴിഞ്ഞത്ത് ശക്തമായ മല്‍സ്യത്തൊഴിലാളി സമരം നടക്കുമ്പോള്‍ അതിനെ ബി.ജെ.പിയുമായി ചേര്‍ന്ന് അടിച്ചമര്‍ത്താന്‍ നോക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ് അവരുടെ മുന്‍നിലപാടുകള്‍.  വിഴിഞ്ഞം പദ്ധതിയില്‍ 5000 കോടിയുടെ കടല്‍കൊള്ള നടന്നതായി വിശേഷിപ്പിച്ച് സി.പി.എം നേതാക്കള്‍ രംഗത്തുവന്നതാണത്.

2016 നിയമസഭാതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ആ വര്‍ഷം ഏപ്രില്‍ 25ന് ഇറങ്ങിയ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ പേജാണിത്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും ആരോപണവും വലിയ വിവാദമായി പടരുകയാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 6000 കോടിയുടെ അഴിമതിയാണ ്പദ്ധതിയില്‍ ഉന്നയിച്ചിരുന്നത്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.

Chandrika Web: