പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിനാണ് സന്ദേശം ലഭിച്ചത്.അധലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടുപേരെ കൃത്യത്തിനായി നിയോഗിച്ചതായി ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു.
പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം ലഭിച്ചത്. ഹിന്ദി ഭാഷയിലാണ് സന്ദേശം. സന്ദേശം ലഭിച്ച ഉടന്‍തന്നെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ഗുജറാത്തില്‍ റാലിയില്‍ പങ്കെടുത്ത് വരികയാണ്.