X

ഭര്‍ത്താവിനൊപ്പമുള്ള ആദ്യ യാത്രയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി; നവവധുവിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി കാമുകന്‍

തൃശൂര്‍: വിവാഹ ശേഷം ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് പോയ വധുവിനെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി കാമുകന്‍. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുകശ്ശേരി സ്വദേശിനിയായ യുവതിയും പുതുശ്ശേരിയിലെ യുവാവും തമ്മില്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹാഘോഷ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്തു വച്ച് കാമുകനും സുഹൃത്തുക്കളും കാര്‍ തടയുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ വധു ഭര്‍ത്താവിന് താലിമാല ഊരി നല്‍കി കാമുകന്റെ കൂടെ പോയി.

തുടര്‍ന്ന് ഭര്‍ത്താവ് പരാതിയുമായി ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് യുവതിയെയും കാമുകനെയും വിളിച്ചു വരുത്തി. ചര്‍ച്ചയില്‍ വധുവിന്റെ കുടുംബം ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.

കല്യാണ ചെലവിന് നഷ്ടപരിഹാരമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് രണ്ടര ലക്ഷം രൂപ നല്‍കിയ ശേഷമാണ് കേസ് പിന്‍വലിച്ചത്.

Test User: