പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം കഠിനതടവ്. 16.5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. പീഡനം അധ്യാപകര്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തിരുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ഡെപ്യൂട്ടി തഹസില്‍ദാറുമായ വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.