X

കൂപ്പുകുത്തി രൂപയുടെ മൂല്യം; ഓഹരി വിപണിയിലും നഷ്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഇന്ന് നാലുപൈസയുടെ നഷ്ടത്തോടെ 85.52 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടുഞ്ഞത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചത്.

വെള്ളിയാഴ്ച വ്യാപാരത്തിനിടെ 85.80 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. 21 പൈസയുടെ നഷ്ടത്തോടെ 85.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാര അവസാനിച്ചത്. സെന്‍സെക്സ് 451 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമാ ഇടിവ് ദൃശ്യമായി. നിഫ്റ്റി 23,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.

 

 

webdesk17: