X

കെ – ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്

കെ – ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകര്‍ക്ക് ഇളവുകളോടെ ഒരു അവസരം കൂടി നല്‍കാനുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചു. 2012 ജൂണ്‍ ഒന്നുമുതല്‍ 2016 ഓഗസ്റ്റ് 30 ലെ ഉത്തരവിന് മുമ്പ് കെ – ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും 2012 ജൂണ്‍ ഒന്നു മുതല്‍ 2019 – 20 അധ്യയന വര്‍ഷം വരെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായവരും കെ – ടെറ്റ് യോഗ്യത നേടാത്തവരുമായ അധ്യാപകര്‍ക്കും ഒരു അവസാന അവസരമായി കെ – ടെറ്റ് പാസാകുന്നതിനായി 2023 ജൂണ്‍ മാസം ഒരു പ്രത്യേക പരീക്ഷ നടത്തുന്നതാണ്.

ഈ വിഭാഗം അധ്യാപകര്‍ക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ – ടെറ്റ് പാസാകുന്നതില്‍ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സര്‍വീസ് ക്രമീകരിക്കുന്നതല്ല.

 

 

 

webdesk11: