പുതിയ വാഹനങ്ങളില്‍ ഡീലര്‍മാരുടെ കൃത്രിമത്തിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി.
വാഹനത്തില്‍ കൃത്രിമം കണ്ടെത്തിയാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞദിവസം പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വെച്ച രണ്ട് മോട്ടോര്‍സൈക്കിളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനല്‍ മറ്റൊരു ഡീലര്‍ക്ക് 10,3000 പിഴ ചുമത്തി.