X

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനമുണ്ടാകൂ. പ്രവേശിക്കുന്ന ഡ്രൈവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെ തടയാനാണ് പുതിയ ഉത്തരവ്.

ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നത് മറ്റൊരു പ്രധാന നിര്‍ദേശമാണ്. ഈ 40 പേരില്‍ ആദ്യത്തെ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളോ വിദേശത്തേക്ക് പോകാന്‍ ആവശ്യമുള്ളവരോ ആയിരിക്കണം. പന്നീടുള്ള 10 പേര്‍ നേരത്തെയുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരായിരിക്കണം. ബാക്കി 25 പേര്‍ പുതിയ അപേക്ഷകരുമായിരിക്കണം.

ശബരിമല സീസണായതിനാല്‍ പല സ്ഥലങ്ങളിലും മതിയായ നിലയില്‍ ടെസ്റ്റ് ക്രമീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പകരം മറ്റ് ദിവസങ്ങളില്‍ കൂടി ടെസ്റ്റ് നടത്തുകയും ക്രമീകരണമൊരുക്കയും വേണം എന്ന നിര്‍ദേശവുമുണ്ട്.

 

webdesk17: