ചോദ്യ പേപ്പറുകൾ ചോരുന്ന സംഭവം തുടർക്കഥയാവുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചോദ്യങ്ങൾ അതുപോലെ പരീക്ഷയുടെ തലേന്ന് യൂ ട്യൂബ് ചാനലുകളിലും മറ്റും വരുന്നതാണ് ഇപ്പോഴത്തെ ഗൗരവമേറിയ വിഷയം.
കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.