കോണ്ഗ്രസ് വിട്ട് എത്തിയ രാംനിവാസ് റാവത്തിന് നൽകാൻ വനം പരിസ്ഥിതി വകുപ്പിന്റെ ചുമതലയിൽനിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് മധ്യപ്രദേശ് പട്ടികജാതി ക്ഷേമ മന്ത്രി നാഗർ സിങ് ചൗഹാൻ രാജിഭീഷണി മുഴക്കി.
ബി.ജെ.പി നേതൃത്വവുമായി സംസാരിക്കുകയാണെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ താൻ മന്ത്രി സ്ഥാനവും ഭാര്യ അനിത സിങ് ചൗഹാൻ എം.പി സ്ഥാനവും രാജിവെക്കുമെന്ന് ആദിവാസി നേതാവ് കൂടിയായ നാഗർ സിങ് ചൗഹാൻ പറഞ്ഞു.
വിജയ്പൂരിൽ നിന്ന് ആറുതവണ നിയമസഭാംഗമായ രാംനിവാസ് റാവത്ത് ഏപ്രിൽ 30നാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ബി.ജെ.പിയിൽ ചേർന്നത്. ജൂലൈ എട്ടിന് അദ്ദേഹം മന്ത്രിയായി ചുമതലയേറ്റെങ്കിലും ഞായറാഴ്ചയാണ് വനം, പരിസ്ഥിതി വകുപ്പ് അനുവദിച്ചത്.