X
    Categories: indiaNews

രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയില്‍ സര്‍വീസുകള്‍

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ്. വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില 7 ഡിഗ്രിയാണ്.

ഇന്നലെ വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. വാരാണസി, ലഖ്നൗ, ആഗ്ര, പട്ന, ബറെയ്ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തില്‍ തുടരുകയാണ്.

webdesk13: