X

ഡെങ്കി: വ്യാപിക്കുന്നത് ടൈപ്പ് 2,3 വൈറസുകള്‍, രണ്ട് തരം വൈറസുകളും ഒരുമിച്ച് ബാധിക്കുന്നതായും പഠനം

സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ട ഡെങ്കി കേസുകളിലധികവും ടൈപ് 2, 3 വൈറസുകള്‍. സാധാരണയായി കണ്ടിരുന്ന ടൈപ്പ് ഒന്ന് ഇത്തവണ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ടൈപ്പ് നാല് വൈറസുകളുടെ സാന്നിധ്യവും സംസ്ഥാനത്ത് ഉണ്ടെന്ന് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ സൂചന നല്‍കുന്നു.

ഒരു വ്യക്തിയില്‍ തന്നെ ഒന്നിലധികം വൈറസുകളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം വൈറസുകള്‍ വ്യാപിക്കുന്നതിന്റെ സൂചനയാണ്. ടൈപ്പ് 2,3 വൈറസുകളാണ് ഒരു സാമ്പിളില്‍ തന്നെ ഇപ്പോള്‍ ഒരുമിച്ച് കാണുന്നത്. ഓരോ ജില്ലകളില്‍ നിന്ന് എന്‍.എസ്. വണ്‍ ടെസ്റ്റ് പോസിറ്റീവായ അഞ്ച് കേസുകള്‍ വീതമാണ് ഓരോ മാസവും പബ്ലിക് ഹെല്‍ത്ത് ലാബില്‍ വൈറസ് സീറോ ടൈപ്പ് പഠനത്തിന് വിധേയമാക്കുന്നത്. ഒന്നിലധികം വൈറസുകളുടെ സാന്നിധ്യം മരണനിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമാകും.

webdesk11: