ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ ഏകദേശം 99 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) വാര്‍ഷിക റിപ്പോര്‍ട്ട്. അസാധുവാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 15.28 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകളും തിരികെയെത്തിയതായി റിപ്പോര്‍ട്ട പറയുന്നു. പഴയ ആയിരം രൂപാ നോട്ടുകളില്‍ 1.4 ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനിയും തിരിച്ചെത്താനുള്ളത്. അഥവാ 632.6 കോടി ആയിരം രൂപാ നോട്ടുകളില്‍ 8.9 കോടി നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താനുള്ളത്. പതിയ നോട്ടുകള്‍ അച്ചടിക്കാനുള്ള ചെലവ് 7965 കോടി രൂപയായെന്നും റിപ്പോര്‍ട്ട പറയുന്നു. നോട്ട നിരോധനത്തിന് ശേഷം ആദ്യമാണ് ആര്‍.ബി.ഐ ഈ കണക്കുകള്‍ പുറത്തുവിടുന്നത്.
അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ
Tags: demonetisationRBI