X

നോട്ട് നിരോധനം; ജി.ഡി.പി വളര്‍ച്ച കുറയുമെന്ന് ലോക ബാങ്ക്

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക്. എന്നാല്‍ നിലവിലെ പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്നും ബാങ്ക് വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് ലോകബാങ്ക് പുറത്ത് വിടുന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച

7 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട പറയുന്നു. നേരത്തെ, 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ബാങ്കിന്റെ പ്രവചനം. വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണമെന്നും ഇതിനായി അടിസ്ഥാന സൗകര്യ മേഖലയില്‍ വികസമുണ്ടാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. നോട്ട് പിന്‍വലിക്കല്‍ മൂലം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപമെത്തുകയും അത് പലിശ നിരക്കുകള്‍ കുറയുന്നതിന് കാരണമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

chandrika: