ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു. മോദി തികഞ്ഞ ഹിന്ദു വിരുദ്ധനാണെന്നും സഭ ആരോപിച്ചു.
നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല. ഹിന്ദു വിവാഹസീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നോട്ടുകള്‍ നിരോധിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ പണം കടം വാങ്ങിയാണ് വിവാഹം നടത്തുന്നത്. ചിലര്‍ വിവാഹം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ഷകുന്‍ പാണ്ഡെ സര്‍ക്കാറിന്റെ കറന്‍സി നീക്കത്തെ ചോദ്യം ചെയ്ത് കൊണ്ട് പറഞ്ഞു.
200-300 രൂപ മാത്രം ദിവസ കൂലി നേടുന്ന സാധാരണക്കാരും പെന്‍ഷനുവേണ്ടി നടക്കുന്നവരുമാണ് ദുരിതമനുഭവിക്കുന്നത്. എന്നാല്‍ സമ്പന്നരായ ആളുകള്‍ക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഷകുന്‍ പാണ്ഡെ
കുറ്റപ്പെടുത്തി.
എന്നാല്‍ ഈ സമയം ഹിന്ദുത്വ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ബിജെപി അംഗങ്ങള്‍ രാജ്യത്ത് ഇസ്ലാമിക്ക് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ ഹിന്ദുത്വ മുഖംമൂടി അഴിഞ്ഞുവീണു കഴിഞ്ഞു്. ഡീമോണിറ്റൈസേഷന്‍ ഡീ-മോഡി-റ്റൈസേഷനിലേക്കാണ് നയിക്കുകയെന്നും ഹിന്ദുമഹാസഭ പറഞ്ഞു.
അതിര്‍ത്തിക്കുള്ളിലെ തീവ്രവാദം വളര്‍ന്നിരിക്കുകയാാണെന്നും അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടുകയാണെന്നും ഹിന്ദുമഹാസഭയുടെ മധ്യപ്രദേശ് വക്താവ് പറഞ്ഞു. അതേസമയം വ്യാജ മിന്നലാക്രമണങ്ങളെ പിന്തുണച്ചതിനും ഹിന്ദുമഹാസഭ മോദിയെ കുറ്റപ്പെടുത്തി.