ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം നോട്ട്‌നിരോധനത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോ സര്‍വലകാശാലയിലെ സ്വരാജ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുമായി നടത്തിയ സംഭാഷണത്തിലാണ് താലര്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ഇദ്ദേഹവുമായി നടത്തിയ ഇ-മെയില്‍ സംഭാഷണം കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ ട്വീറ്റ് പിന്നീട് താലര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.