ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ കണക്കുകളെ തെറ്റിച്ച് രാജ്യത്തിന്റെ സമ്പത്തിക രംഗം തകര്‍ച്ചയിലേക്ക്. നോട്ട് നിരോധനം നിലവില്‍ വന്ന 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കായിരുന്ന 7.6 ശതമാനം 7.1 ശതമാനമായി കുറയുമെന്നാണ് അനുമാനിക്കുന്നത്.
അതേമയം നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കണക്കിലെടുക്കാതെയുള്ള കണക്കാണിത്. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത നഷ്ടം വരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങടക്കം രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്തര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വിലയിരുത്തലുകളില്‍ വാസ്തവമില്ലെന്ന നിലപാടില്‍ ഇവ തള്ളുകയാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
കൂടാതെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കാര്‍ഷിക രംഗത്ത് രാജ്യം എട്ടു ശതമാനം വളര്‍ച്ച നേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴു ശതമാനത്തില്‍ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് എത്തുമെന്നും അവകാശപ്പെട്ടിരുന്നു. മോദി സര്‍ക്കാറിന്റെ ഇത്തരം നിഗമനങ്ങള്‍ക്ക് കനത്ത് തിരിച്ചടിയായാണ് കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തല്‍.