X

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.

ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണു വിജയം.

വോട്ടിങ്ങ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ  ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.

പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും  ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പിലെ ആശങ്ക കൂടികയാണ്. ഭൂരിഭാഗം സ്റ്റേറ്റുകളിലും വന്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധനയെന്ന് വിശേഷിപ്പിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകുന്നത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തലവേദനയാണ്. യു.എസ് കോണ്‍ഗ്രസിന്റെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിന്റെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 36 സ്റ്റേറ്റ ഗവര്‍ണര്‍മാരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.

യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ കീഴടിക്കിയെങ്കിലും യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്ലബിക്ക് പാര്‍ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഫലം ഇളക്കം വരുത്തില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ട്രംപിനെതിരെ ഇംപീച്ച്‌മെന്റെ കൊണ്ട് വരാന്‍ ഡെമോക്രാറ്റുകള്‍ക്ക് ആവും.

യു.എസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തുകയാണെങ്കില്‍ സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാനും ട്രംപിന്റെ ഭരണനടപടികള്‍ തുടരാനും സാധിക്കും. തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ട്രംപിന്റെ പദ്ധതികള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഡെമോക്രാറ്റുകള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ 23 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന.

ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും കിട്ടുമെന്ന് നിരീക്ഷകര്‍ പറയുന്നു. സെനറ്റില്‍ രണ്ട് സീറ്റുകള്‍ അധികം കിട്ടിയാല്‍ തന്നെ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമാകും. വിജയം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങളെല്ലാം. പ്രചാരണത്തിന്റെ അവസാന ദിവസം ട്രംപ് മൂന്ന് റാലികളിലാണ് പങ്കെടുത്തത്. നാം കൈവരിച്ച നേട്ടങ്ങള്‍ നാളെ അപകടത്തില്‍ പെടാന്‍ പോകുകയാണന്ന് റാലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അതിനിര്‍ണായക തെരഞ്ഞെടുപ്പെന്നാണ് ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സ്വഭാവം ബാലറ്റില്‍ തീരുമാനിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാസങ്ങള്‍ നീണ്ട പ്രചാരണത്തിനുവേണ്ടി കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവവഴിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളില്‍നിന്ന് 64.9 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസ് പിടിക്കാന്‍ സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കങ്ങള്‍.

chandrika: