X
    Categories: indiaNews

‘ജനാധിപത്യ തത്വങ്ങള്‍ ബാധകമാക്കണം’; രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതികരണവുമായി ജര്‍മനി

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ജര്‍മനി. വിഷയത്തില്‍ ‘ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍’ ബാധകമാക്കണം’ എന്ന് ജര്‍മനി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി.

ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിക്കാരില്‍ പ്രധാനിയായ രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റെറി അംഗത്വം റദ്ദാക്കിയതും ജര്‍മന്‍ സര്‍ക്കാറിന്റെ ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍ അദ്ദേഹം വിധിക്കെതിരെ അപ്പീല്‍ പോകൂമെന്നാണ് അറിയാന്‍ കഴിയുന്നത്. രാഹുലിനെതിരെ വിധി നില നില്‍ക്കുമോ അതോ അദ്ദേഹത്തിന്റെ പാര്‍ലിമെന്റെറി സ്ഥാനം റദ്ദാക്കിയത് നിലനില്‍ക്കുമോ എന്ന കാര്യം അപ്പീല്‍ വഴി വ്യക്തമാകുമെന്നും ജര്‍മന്‍ വാക്താവ് കൂട്ടിചേര്‍ത്തു.

 

webdesk11: