X
    Categories: indiaNews

‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’; പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി ആസാദ് പുറത്തിറക്കി.

ത്രിവര്‍ണ്ണപതാക ആണ് പാര്‍ട്ടിയുടേത്. മഞ്ഞ,വെള്ള,നീല എന്നീ നിറങ്ങളാണ് ഉള്‍പ്പെടുന്നത്. പാര്‍ട്ടിയുടെ പേര് നല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദ്ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയാണ് ഇനി പ്രധാന മുന്‍ഗണന. രാഷ്ട്രീയരംഗത്ത് ഇനി ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മുന്‍പാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

Test User: