മേലാറ്റൂര്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നന്ദി ദാറുസ്സലാം അറബിക് കോളേജിലെ അധ്യാപകനുമായ ഐ.ടി അബൂബക്കർ മുസ്ലിയാർ എന്ന ഇരിങ്ങൽ തൊടിക അബൂബക്കർ ഖാസിമി (69)നിര്യാതനായി. തര്‍ക്കശാസ്ത്രം (മന്‍ഥിഖ്), ഹദീസ്, അറബി സാഹിത്യം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. കടമേരി റഹ്മാനിയ്യ അറബിക്ക് കോളജിൽ അധ്യാപകനായിരുന്ന അദ്ധേഹം ഇപ്പോൾ നന്തി ദാറുസ്സലാം അറബിക് കോളജിൽ അധ്യാപകനായിരുന്നു.
കോളജിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ അദ്ധേഹം വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനായി പളളിയിലേക്ക് പോകുന്നതിനായി കുളിച്ച് വസ്ത്രം ധരിച്ച് നിൽകവെയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ രോഗം ഉണ്ടായിരുന്നുവെങ്കിലും സുഖം പ്രാപിച്ച് വരുകയായിരുന്നു.
ധാരാളം സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ടിച്ച അദ്ദേഹം പതിനേഴ് വർഷം കിഴക്കുംപാടം ജുമാ മസ്ജിദ് ,അക്കരപ്പുറം ജുമാ മസ്ജിദ് ,കരുവാരകണ്ട് അങ്ങാടിജുമാ മസ്ജിദ് , മുടിക്കോട് ജുമാ മസ്ജിദ് , പുത്തനഴി ജുമാ മസ്ജിദ് , കടമേരി റഹ്മാനിയ അറബിക് കോളജ് , നന്തി ദാറുസ് ലാം അറബിക് കോളജ് എന്നിവിടങ്ങളിലാണ് സേവനം ചെയ്തത്.
കെ .സി ജമാലുദ്ദീൻ മുസ്ലിയാർ , പി. കുഞ്ഞാണി മുസ്ലിയാരുടെ ശിഷ്യനായ അബൂബക്കർ മുസ്ലിയാർ ഏറെ കാലം ഇരിങ്ങാട്ടിരി ദർസിൽ കെ.ടി മാനുമസ് ലിയാരുടെ ശിഷ്യനായാണ് ഉപരിപഠനത്തിനായി ദയൂബന്ധിൽ പോയത്.
ഭാര്യ: ആയിശ . മക്കൾ: ഇർഫാൻ അലി (ജിദ്ധ) ,സുഹൈബ ,താജുന്നി സ. മരുമക്കൾ: സാജിദ് (കേരള) , സാബിറ (അക്കരപ്പുറം )