കോട്ടയം: മുന്‍ വനം വകുപ്പ് മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ.എന്‍.എം ജോസഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ കോട്ടയം പാലായിലെ വീട്ടിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ വനംവകുപ്പ് മന്ത്രിയായിരുന്നു. എം.പി വീരേന്ദ്രകുമാര്‍ മന്ത്രിയായശേഷം 48 മണിക്കൂറിനകം രാജിവെച്ചതിനെത്തുടര്‍ന്നാണ് എന്‍.എം ജോസഫ് മന്ത്രിയാകുന്നത്.
1987ല്‍ പൂഞ്ഞാറില്‍ നിന്ന് ജനതാപാര്‍ട്ടി പ്രതിനിധിയായാണ് എന്‍.എം ജോസഫ് നിയമസഭയിലെത്തിയത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടാത്ത ഏടുകളാണ് എന്‍.എം ജോസഫിന്റെ ആത്മകഥ. സംസ്‌കാരം നാളെ ഉച്ചക്കു ശേഷം പാലാ കടപ്പട്ടൂരില്‍ നടക്കും.