X
    Categories: indiaNews

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 34 ശതമാനം വര്‍ദ്ധിച്ചു

കൊച്ചി: ആഗോള തലത്തിലുള്ള അനിശ്ചിത സാഹചര്യങ്ങള്‍ക്കിടയിലും 2022 ന്റെ ആദ്യ ത്രൈമാസത്തില്‍ സ്വര്‍ണം മികച്ച നില കണ്ടെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം ഡിമാന്‍ഡ് വര്‍ധനവാണ് ഉണ്ടായത്.

കൗണ്ടറുകളില്‍ കൂടിയുള്ള വില്‍പന കണക്കാക്കാതെയുള്ള കണക്കാണിത്. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ പ്രസക്തമാകുന്നത് ഇവിടെ സഹായകമായി. ഇത് ഇടിഎഫ് നിക്ഷേപങ്ങളെ ശക്തമാക്കി. ഗോള്‍ഡ് ഇടിഎഫ് മേഖല 2000 മൂന്നാം െ്രെതമാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 269 ടണ്‍ നിക്ഷേപം കൈവരിച്ചു. 2022 ആദ്യ ത്രൈമാസത്തില്‍ സ്വര്‍ണ ബാര്‍, നാണയ ഡിമാന്‍ഡ് 11 ശതമാനം വര്‍ധിച്ചപ്പോള്‍ ആഗോള ആഭരണ ഡിമാന്‍ഡ് ഏഴു ശതമാനം ഇടിഞ്ഞു. ഇന്ത്യയില്‍ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞത് വിപണിയെ നേരിട്ട് ബാധിച്ചു.

കേന്ദ്ര ബാങ്കുകള്‍ മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് ഇരട്ടി വാങ്ങല്‍ നടത്തി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ പ്രസക്തമാകുന്നു എന്ന് തെളിയിക്കാന്‍ സഹായിക്കുന്നതാണ് കഴിഞ്ഞ ത്രൈമാസത്തെ സ്ഥിതിഗതികള്‍ എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സീനിയര്‍ അനലിസ്റ്റ് ലൂയീസ് സ്ട്രീട് പറഞ്ഞു. നിലവിലെ മാര്‍ക്കറ്റ് ഡൈനാമിക്‌സ് കണക്കിലെടുക്കുമ്പോള്‍, ഉയര്‍ന്ന പണപ്പെരുപ്പവും ഉയര്‍ന്ന ജിയോപൊളിറ്റിക്കല്‍ ടെന്‍ഷനുകളും ചേര്‍ന്ന് നിക്ഷേപകര്‍ക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ നിക്ഷേപ ആവശ്യം ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നത്.

Chandrika Web: