X

അടുത്ത 6-8 ആഴ്ചകള്‍ ഏറെ നിര്‍ണായകം; കരുതിയിരിക്കണം ഡെല്‍റ്റ പ്ലസിനെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയൊരു വകഭേദം ഡെല്‍റ്റയുെട സാനിധ്യം വീണ്ടും ആശങ്ക പരത്തുന്നത്. മാര്‍ച്ചില്‍ ആകെ ഒരു ശതമാനം മാത്രമാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിരുന്നതെങ്കില്‍ പിന്നീടത് 75 ശതമാനത്തിനു മുകളിലേക്കു പോകുകയായിരുന്നു. ഇതാണ് കോവിഡിന്റെ അതിവ്യാപനത്തിനും ഇത്രയധികം മരണങ്ങള്‍ക്കുമെല്ലാം കാരണമായത്.

ഡെല്‍റ്റയില്‍ രൂപമാറ്റം വന്നതാണ് ഡെല്‍റ്റ പ്ലസ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മൂന്നു കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട് രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകയിലായിരുന്നു ഡെല്‍റ്റ പ്ലസ് സാനിധ്യം സ്ഥിരീകരിച്ചത്.

ഇവര്‍ മൂന്നു പേരും രോഗത്തില്‍ നിന്നു മുക്തി നേടിയിട്ടുണ്ടെങ്കിലും ഇതു സമൂഹത്തിലേക്കു പടര്‍ന്നിരിക്കുവാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്‍കൂട്ടി കാണുന്നുണ്ട്. വാക്‌സീനുകളെ മറികടക്കാനുള്ള ശേഷി ഡെല്‍റ്റ പ്ലസിനുണ്ടെന്ന പഠനങ്ങളെ സാധൂകരിക്കുന്നതാണ് ആരോഗ്യപ്രവര്‍ത്തകയില്‍ ഇതിന്റെ സാനിധ്യം സ്ഥിരീകരിച്ചത്.

എന്നാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ മാരകമായിരിക്കുമെന്നോ അല്ലെങ്കില്‍ അത്രത്തോളം ഉണ്ടാകില്ലെന്നോ ഇപ്പോള്‍ അറിയാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സാധാരണ കോവിഡ് ലക്ഷണങ്ങള്‍തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്.

Test User: