മധ്യപ്രദേശിലെ ശിവപുരി ജില്ലാ ആശുപത്രിയില്‍ യുവതി ആശുപത്രി മുറ്റത്ത് പ്രസവിച്ചു. ആംബുലന്‍സ് വിളിച്ചിട്ടും കിട്ടാത്തതുകാരണം വൈകിയാണ് എത്തിയതെന്നും ഡോക്ടര്‍മാര്‍ കാര്യമായി ഗൗനിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഭോപ്പാലില്‍നിന്ന് 60 കിലോമീറ്ററകലെയാണ് സംഭവം. വൈകിയെത്തിയിട്ടും യുവതിക്ക് വേണ്ടി സ്ട്രച്ചര്‍ പോലുമെത്തിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.