ബംഗളുരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ െഡലിവറി ബോയ് ആക്രമിച്ചു മൂക്കിന്റെ പാലം തകര്‍ത്തെന്ന യുവതിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്.യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തടഞ്ഞുവെച്ചു ചെരുപ്പൂരി അടിക്കുന്നതിനിടെ യുവതിയുടെ തന്നെ മോതിരം തട്ടിയാണു പരുക്കേറ്റതെന്ന ഡെലിവറി ബോയിയുടെ വെളിപെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെയാണു പൊലീസ് നടപടി.യുവാവിനു പിന്തുണയുമായി ചലചിത്രതാരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തി.
ഹിദേശ ചന്ദ്രനീയെന്ന മെയ്ക്കപ്പ് ആര്‍ടിസ്റ്റിന്റെ ഈ വീഡിയോ നല്ല അഭിനയമാണെന്ന് ഏറെ കുറെ വ്യക്തമായി.ഇതിനു പിന്നാലെയാണ് ഹിദേശ ആരോപണമുന്നയിച്ച സൊമാറ്റോയുടെ ഡെലിവറി ബോയി കാമരാജ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.താന്‍ ഹിദേശയെ ആക്രമിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത് .യുവതി ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തെങ്കിലും ഭക്ഷണം തിരികെ നല്‍കാന്‍ തയാറായില്ല.പകരം ചെരിപ്പൂരി ആക്രമിച്ചു. അടിക്കുന്നതിനിടെ യുവതിയുടെ വിരലുണ്ടായിരുന്ന മോതിരം തട്ടിയാണു മൂക്കില്‍ പരുക്കേറ്റതെന്നാണു പരാതിയില്‍ വ്യക്തമാക്കുന്നത്.
തടഞ്ഞുവെയ്ക്കല്‍,ആക്രമിക്കല്‍,ക്രിമനല്‍ ഗൂഡാലോചന,തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇലക്ട്രോണിക് സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്.കാമരാജിന്റെ വിശദീകരണം പുറത്തുവന്നതോടെ ഹിദേശക്കെതിരെ കടുത്ത അമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.