X

ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ദുരഭിമാന കൊലയെന്ന് സംശയം ;പിതാവാണ് പ്രതിയെന്ന് പൊലീസ്

Blood of hand on a wall in an abandoned house them.The story about the murder.Background operators in Halloween festivities.

മഥുരയിലെ യമുനാ എക്സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.ഡല്‍ഹി ബഡാര്‍പുര്‍ സ്വദേശിയായ 21 വയസുകാരിയായ ആയുഷി യാദവാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പിതാവ് തന്നെയാണ് ആയുഷിയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാവും സഹോദരനും പൊലീസിനോട് സമ്മതിച്ചു.

ആയുഷിയുടെ നെഞ്ചില്‍ വെടിയേറ്റ മുറിവുണ്ടായിരുന്നു. ശരീരത്തിലും മുഖത്തും പരുക്കേറ്റ പാടുകളുമുണ്ട്. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആയുഷിന്റെ പിതാവ് നിതേഷ് യാദവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

Test User: