X

ഡല്‍ഹിയില്‍ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അന്തരീക്ഷ മലീനകരണം കാരണം ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ ഉച്ചയോടെ വായുവിന്റെ ഗുണമേന്മ താഴ്ന്ന നിലയിലെത്തിയതോടെ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗമുള്ളവരും വീടിനു പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

കുറ്റക്കാര്‍ അയല്‍ സംസ്ഥാനങ്ങള്‍

കാറ്റ് വളരെ കുറഞ്ഞതാണ് മലിനീകരണം വര്‍ധിക്കാനിടയായതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മലിനീകരണത്തില്‍ അയല്‍സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും ഡല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ധാന്യം വിളവെടുത്ത ശേഷം അവയുടെ അവശിഷ്ടങ്ങള്‍ ഈ സംസ്ഥാനങ്ങള്‍കത്തിക്കുന്നതാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇതിനു തെളിവേകുന്നതിന് നാസയുടെ ചിത്രവും ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടു.

സംസ്ഥാനങ്ങള്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതായി സൂചിപ്പിച്ച് 26ന് നാസ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവിട്ടത്.

Web Desk: