X
    Categories: indiaNews

ഡൽഹി പൊലീസ് തെളിവെടുപ്പ് നടത്തിയത് ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിൽ ; പരാതിയിൽ ഉറച്ച് 6 ഗുസ്തി താരങ്ങൾ

ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ഡൽഹി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിതാ ഗുസ്‌തി താരം പരാതിപ്പെട്ടു. അന്വേഷണത്തിന്റെ ഭാ​ഗമായി വനിതാ ​ഗുസ്‌തി താരത്തെ ബ്രിജ് ഭൂഷന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്ന സമയം ബ്രിജ് ഭൂഷൺ ഓഫീസിലുണ്ടായിരുന്നുവെന്നും ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തിൽ അന്ന് നടന്ന കാര്യങ്ങൾ പൊലീസിനോട് വിവരിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും കാര്യങ്ങൾ പൊലീസിനോട് പറയുമ്പോൾ ഭയപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.

പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് അടക്കം സംസാരിച്ചത് താൻ കണ്ടുവെന്നും പരാതിക്കാരി വ്യക്തമാക്കി . ​ഗുസ്തി ഫെഡറേഷന്റെ ഓഫീസും ബ്രിജ് ഭൂഷണിന്‍റെ വസതിയും ഒരെ വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്.പരാതി നൽകിയ 6 ​ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

webdesk15: