നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെ ഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു.പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ‘ഡല്‍ഹി മെട്രോയില്‍ ഒരാള്‍ യാതൊരു ലജ്ജയുമില്ലാതെ സ്വയംഭോഗം ചെയ്യുന്ന വീഡിയോ കാണാനിടയായി. ഈ പ്രവൃത്തി അത്യധികം വെറുപ്പുളവാക്കുന്നതാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഈ നാണംകെട്ട പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോക്കും നോട്ടീസ് അയക്കുന്നു’, ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.