ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലെ ചുമരുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതിയ കേസിൽ ഒരാൾ അറസ്റ്റിലായി.നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകനാണ് പഞ്ചാബിൽ നിന്ന് പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ചയാണ് ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടത്. ‘ഡല്‍ഹി ബനേഗാ ഖാലിസ്ഥാന്‍, ഖാലിസ്ഥാന്‍ റഫറണ്ടം സിന്ദാബാദ്’ എന്നിങ്ങനെയാണ് എഴുതിയിരുന്നത്.