ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വൈകി ഡെലിവറി ചെയ്തതിനെ തുടര്‍ന്ന് ഫഌപ്പ്കാര്‍ഡ് ഡെലിവെറി ബോയിയെ കത്തികൊണ്ട് ഇരുപത് തവണ കുത്തി യുവതി പരുക്കേല്‍പ്പിച്ചു. ഇരുപതിയെട്ടുകാരാനായ കേശവിനാണ് ഈ ദുരുനുഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവഗുരുതര അവസ്ഥയിലാണ്. ഡല്‍ഹിയിലെ ചന്ദന്‍ വിഹാറിനടുത്താണ് സംഭവം.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സെറ്റായ ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് കമല്‍ ദീപ് എന്ന യുവതി പതിനൊന്നായിരം വിലവരുന്ന മൊബൈല്‍ ഓഡര്‍ ചെയ്തിരുന്നു. വെബ്‌സൈറ്റ് പ്രകാരം ഡെലിവറി പറഞ്ഞ ദിവസം രാവിലെ മുതല്‍ ഫോണിനായി യുവതി ഡെലിവറി ബോയിയായ കേശവിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഡെലിവറി ഏരിയയില്‍ പുതുതായി എത്തിയ കേശവിന് ഇവരുടെ വീട് കണ്ടെത്താനായില്ല. തുടര്‍ന്നും ഫോണില്‍ ബന്ധപ്പെട്ടയുവതി കേശവിനോട് ദേഷ്യപ്പെടുകയും ഒടുവില്‍ വീട്ടിലെത്തിയപ്പോള്‍ യുവാവിനെ നേരെ കത്തികൊണ്ട് തുടരെ തുടരെ കുത്തുകയായിരുന്നു. യുവതിയെ തടയാന്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ സഹോദരന്‍ ശ്രമിച്ചെങ്കിലും തടയാനായില്ല. പരിക്കേറ്റ കേശവിനെ ഇവര്‍ വീടിന്റെ പുറത്തേക്ക് തള്ളിയിട്ടുകയും ഇയാളുടെ പക്കലുണ്ടായിരുന്നു നാല്‍പതിനായിരം രൂപയും കൈക്കലാക്കുകയും ചെയ്തു.
പരിക്കേറ്റ് അവശനായ യുവാവ് പൊലീസിനെ ബന്ധപ്പെടുകയും പൊലീസ് എത്തി ആശുപത്രിലെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളായ കലല്‍ ദീപിനേയും സഹോദരനേയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ ആദ്യം കുറ്റം നിഷേധിച്ചു. എന്നാല്‍ വീടിനടുത്തുള്ള സിസിടിവി ക്യാമറയില്‍ കേശവ് യുവതി വീട്ടിലേക്ക് പോകുന്നതും തിരിച്ചു വരുമ്പോള്‍ പരിക്കേറ്റതും പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയില്‍ നിന്നും തട്ടിയെടുത്ത പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുവരും പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍